lady

പത്തനംതിട്ട : സംസ്ഥാന വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ പരിശീലനം ആരംഭിക്കുന്നു. മെഴുകുതിരി, സോപ്പ്, ഡിഷ് വാഷ്, ഹാൻഡ് വാഷ്, അഗർബത്തി, പേപ്പർ ക്രാഫ്റ്റ് എന്നിവ നിർമിക്കാൻ സൗജന്യ പരിശീലനം നൽകും. 10 ദിവസമാണ് പരിശീലന കാലാവധി. 18 നും 45നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് പങ്കെടുക്കാം. യാത്രാ ബത്ത ലഭിക്കും. 19 മുതൽ 28 വരെയാണ് പരിശീലനം. 15 ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യണം. ഫോൺ : 8281552350.