citu
കർഷക തൊഴിലാളി സംയുക്ത മാർച്ചും പ്രതിഷേധ സംഗമവും സി.ഐ. ടി. യു സംസ്ഥാന സെക്രട്ടറി കെ എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഇന്ത്യക്കെതിരെയുള്ള അമേരിക്കയുടെ പ്രതികാര ചുങ്ക നടപടിക്കെതിരെയും, ട്രംപിന് കീഴടങ്ങിയ കേന്ദ്ര സർക്കാരിനെതിരെയും ട്രേഡ് യൂണിയൻ കർഷക കർഷക തൊഴിലാളി സംയുക്ത മാർച്ചും പ്രതിഷേധ സംഗമവും നടന്നു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.ഐ. ടി. യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എ. ഐ. ടി. യു. സി ജില്ലാ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായിരുന്നു.
പി ബി ഹർഷകുമാർ, സി. രാധാകൃഷ്ണൻ, ആർ.തുളസിധരൻ പിള്ള, എസ്. ഹരിദാസ്, കെ.സി. രാജഗോപാലൻ, പി.എസ്. കൃഷ്ണകുമാർ, ബാബു കോയിക്കലേത്ത്, എം.വി പ്രസന്നകുമാർ, അജയൻ പന്തളം, എം. എസ്. രാജേന്ദ്രൻ, ഗീതാ വിജയൻ, ആർ. ഗോവിന്ദ്, മലയാലപ്പുഴ മോഹനൻ, ആർ. ഉണ്ണികൃഷ്ണപിള്ള, എൻ. സജികുമാർ,എം. വി. സഞ്ജു, കെ. അനിൽ കുമാർ, അഡ്വ. മനോജ് കുമാർ,ശ്യാമ ശിവൻ, എം. ബി. പ്രഭാവതി, അഡ്വ. മനോജ് കുമാർ, വർഗീസ് സക്കറിയ, സക്കീർ അലങ്കാരത്ത്,എന്നിവർ സംസാരിച്ചു.
ടി. പി. രാജേന്ദ്രൻ, എം. ജെ. രവി, ആർ. രവിപ്രസാദ്, ആർ. ശിവദാസൻ, എം. എസ്. ഗോപിനാഥൻ, വി. വേണു, റോയി നരകത്തിനാൽ, നന്ദിനി സോമരാജൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.