ചെങ്ങന്നൂർ: കരൾരോഗബാധിതയായ യുവതി ചികിത്സാ സഹായം തേടുന്നു.
ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കുംമുറി മാമ്പ്രക്കര രാജേഷ് ഭവനത്തിലെ ആർ. രാജേഷിന്റെ ഭാര്യ ലക്ഷ്മി (27) ആണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. കഴിഞ്ഞ വർഷം കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചി അമൃത ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ഏകദേശം 26 ലക്ഷം രൂപ ആവശ്യമാണ്. സാമ്പത്തികമായി ദുർബലമായ ഈ കുടുംബത്തിൽ പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനൊപ്പം പക്ഷാഘാത ബാധിതയായ അമ്മ ഓമന , രണ്ട് മക്കളായ ലക്ഷ്യ (7), രിതിക (2) എന്നിവരാണ് കൂടെയുള്ളത്. ലക്ഷ്മിയുടെ മാതാവ് കെ.പുഷ്പകുമാരി കരൾ നൽകാൻ നൽകാൻ തയാറായിട്ടുണ്ട്. ശസ്ത്രക്രിയ ഡിസംബർ 16ന് നിശ്ചയിച്ചിരിക്കുകയാണ്. അക്കൗണ്ട് നമ്പറും വിവരങ്ങളും. എസ്ബിഐ കൊല്ലകടവ് ശാഖ. അക്കൗണ്ട് നമ്പർ: 43060191981. IFSC: SBIN0012315.
ഫോൺ: 7994302635.