തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ തിയഡോഷ്യസ് മെത്രാപ്പൊലീത്തയുടെ ആത്മ കഥ പ്രകാശനം ചെയ്തു. ജീവിതം ഒരു അഭിഷേകം എന്ന ആത്മകഥയുടെ പ്രകാശനം ഡോ. സിറിയക് തോമസ് നിർവഹിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. പുസ്തകം ഏറ്റു വാങ്ങി നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ള കൗദാശിക മാനവും രചനയിലെ സവി ശേഷതയും അഭിനന്ദിച്ചു കൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത സംസാരിച്ചു. മാർത്തോമാ സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ, റവ.കെ ഇ.ഗീവർഗീസ്, റവ.ഡാനിയേൽ മാമ്മൻ, ഷാജി ജോർജ്, സി.എസ്.എസ് സെക്രട്ടറി റവ. സാം .ടി. കോശി അഡ്വ.അൻസീൽ സഖറിയ എന്നിവർ പ്രസംഗിച്ചു.