കോഴഞ്ചേരി : കേരള ക്ഷേത്രസംരക്ഷണ സമിതി കണമുക്ക് ശാഖയുടെ നേതൃത്വത്തിൽ നാരങ്ങാനം കണമുക്കിന് മലയിൽ മുരുപ്പേൽ ബിനുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി. കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണ്ണിമ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി എ.എം കൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ, സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് യാസിർ കാട്ടൂർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.