
ഇളമണ്ണൂർ : നവംബർ 11 മുതൽ 14 വരെ ഇളമണ്ണൂർ ഇ.വി.എച്ച്.എസ്.എസ് മുഖ്യവേദിയായി നടക്കുന്ന അടൂർ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട് പ്രകാശനം ചെയ്തു. അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാ ദാസ് ലോഗോ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.സതീഷ് കുമാർ, ജീനാ ഷിബു, മിനി മനോഹരൻ, സ്കൂൾ മാനേജർ കെ.ആർ.ഹരീഷ്, ഹെഡ്മിസ്ട്രസ് രാജശ്രീ.എസ്, സബ് കമ്മിറ്റി കൺവീനർമാരായ സജികുമാർ.ബി.എസ്, ദിലീപ് കുമാർ.എസ്, സുനിൽ കുമാർ.കെ, ശ്യാംകുമാർ.പി.എസ്, സ്റ്റാഫ് സെക്രട്ടറി സഞ്ജീവ്, ജോസ് തങ്കച്ചൻ എന്നിവർ പങ്കെടുത്തു.