44
ചെങ്ങന്നൂര്‍ ഗവ.വനിത ഐ.ടി.ഐ. നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്റെ മാനസ ഗ്രാമം പദ്ധതി ഉദ്ഘാടനം നഗരസഭ 23-ാം വാര്‍ഡിലെ പാണ്ഡവന്‍പാറ പ്രദേശത്തെ പ്രിയദര്‍ശിനി നഗറില്‍ വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ നിര്‍വ്വഹിക്കുന്നു

ചെങ്ങന്നൂർ: ഗവ. വനിത ഐ.ടി.ഐയുടെ എൻ.എസ്.എസ് യൂണിറ്റിന്റെ മാനസ ഗ്രാമം പദ്ധതി ചെങ്ങന്നൂർ നഗരസഭ 23-ാം വാർഡിലെ പാണ്ഡവൻപാറ പ്രിയദർശിനി നഗരിൽ ആരംഭിച്ചു. പദ്ധതി നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജിമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ടി.ബി.രാജീവ്, വി.പി.ചിൻസു, ബി.ശ്രീലേഖ, രമണി വിഷ്ണു, ചിഞ്ചു ലാൽ, ശാന്തമ്മ കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.