ചെങ്ങന്നൂർ : ജില്ലാ ശുചിത്വമിഷൻ സ്വച്ഛ്ഭാരത് മിഷൻ നഗരം 2.0 ടോയ്‌ലറ്റ് പദ്ധതിക്ക് ചെങ്ങന്നൂർ നഗരസഭയ്ക്ക് ആദരവ് ലഭിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിച്ചതിനാണ് ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരവ് ശുചിത്വ മിഷനിൽ നിന്ന് ലഭിച്ചത്. ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസിൽ നിന്നും ചെങ്ങന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ എം.ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ എന്നിവർ ചേർന്ന് അവാർഡ്ഏറ്റുവാങ്ങി.