
മല്ലപ്പള്ളി : ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുരണി വാർഡിലെ അങ്കണവാടി സ്മാർട്ട് അങ്കണവാടിയായി നവീകരിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സാം പട്ടേരിലിന്റെ അദ്ധ്യക്ഷനായിരുന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യമോൾ.എസ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി പണിക്കമുറി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, സുരേഷ് ബാബു, ഷാന്റി ജേക്കബ്, രോഹിണി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ.എൻ, ഐ സി ഡി എസ് സൂപ്പർവൈസർ രേഖ.എസ് എന്നിവർ പങ്കെടുത്തു.