556
ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ : ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാ

നം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും ഒന്നരക്കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. മൂന്നു നിലകളായി രൂപ കൽപ്പന ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടു നിലകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി വർഗീസ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി,ബിനി ജോസഫ്,രാധാമണി, ടി. സി രാജീവ്, വി.എൻ സജി കുമാർ, ടി.ഒ സാമുവേൽ കുട്ടി, സുധ ഷാജി, പി.എസ് ശരണ്യ, കെ.കെ അനൂപ്, അനീഷ ബിജു, സീമ ശ്രീകുമാർ, കെ.ഡി രാധാകൃഷ്ണക്കുറുപ്പ്, നെൽസൺ ജോയി, വി.എസ് ഗോപാലകൃഷ്ണൻ, ടി.ടി രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എൻ.ജയലക്ഷ്മി എന്നിവർ സംസാരിച്ചു.