congr

പ്രമാടം : ജനകീയ പ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ് പ്രമാടം, വി.കോട്ടയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പ്രമാടം മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസി അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, വി.കോട്ടയം മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാൻ, ലീലാരാജൻ, എം.കെ.മനോജ്, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ, കെ.ആർ.മനോഹരൻ, ജോസ് പനച്ചയ്ക്കൽ, പി.കെ.ഉത്തമൻ, രാജു കണ്ണങ്കര, ടി.ലിജ, എൻ.ഗോപിനാഥൻ നായർ, സുശീല അജി, ബിജുമോൻ കെ.സാമുവൽ, രഞ്ജിനി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.