മല്ലപ്പള്ളി: 2021 ഒക്ടോബർ മാസത്തിലെ പ്രളയത്തിൽ അപ്രോച് റോഡ് തകർന്ന കോമളം പാലത്തിന് പകരം നിർമ്മിച്ച പുതിയ പാലത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ബാബു കൂടത്തിൽ, ജിജി മാത്യു, ഗീതാ ശ്രീകുമാർ, ജൂലി ജോസഫ്, അലക്സ് കണ്ണമല, ബിനു വർഗീസ്, ജോളി റെജി, രതീഷ് പീറ്റർ, ബാബു പാലക്കൽ, എബി മേക്കരിങ്ങാട്, മനുഭായി മോഹൻ, ശോശാമ്മ തോമസ്, ഷിജു പി. കുരുവിള, അജിത്ത് പ്രസാദ്, ജോസ് കുറഞ്ഞൂർ, മുരളീധരൻ നായർ, പ്രസാദ് കൊച്ചു പറയ്ക്കൽ, ഫാ. അനൂപ് സ്റ്റീഫൻ, ജെയിംസ് വർഗീസ് എന്നിവർ പങ്കെടുത്തു.