റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേർന്ന ചെല്ലക്കാട് ജംഗ്ഷന് സമീപമുള്ള വയലിലെ കുളത്തിൽ സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യം തള്ളി . പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. നിരവധി ആളുകൾ താമസിക്കുന്ന പ്രദേശമാണിത്. കുളത്തിലെ വെള്ളം വേനൽക്കാലത്ത് കെട്ടിട നിർമ്മാണങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. കൂടാതെ, കുളത്തിൽ ധാരാളം മീനുകളുമുണ്ട്. മാലിന്യം തള്ളിയത് കാരണം വെള്ളം പൂർണമായും മലിനമായി .
ഏതാനും മാസങ്ങൾക്കു മുമ്പും ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയതായി ചെല്ലക്കാട് ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. . അന്ന് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. .മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.