മല്ലപ്പള്ളി : സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ വലഞ്ഞതുതന്നെ. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇവിടെ സ്ഥലമില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദിവസേന നൂറ് കണക്കിന് യാത്രക്കാർ വരുന്ന സ്ഥലത്താണ് ഇങ്ങനെയൊരു ദുർഗതി. വൃത്തിയുള്ള ഇരിപ്പിടങ്ങൾ ഇല്ലാത്തതും കെട്ടിടങ്ങളുടെ ജീർണാവസ്ഥയും കാരണം ദുരിതത്തിലാകുന്നത് യാത്രക്കാരാണ്. താത്കാലികമായി സ്ഥാപിച്ചിരിക്കുന്ന ഫൈബറുകൊണ്ടുള്ള ടോയ് ലെറ്റും പൂട്ടിയ നിലയിലാണ്. ഒരു വർഷം മുമ്പ് ബസ് സ്റ്റാൻഡിൽ പുതിയ ടോയ്ലെറ്റ് കെട്ടിടം നിർമ്മാണം തുടങ്ങിയെങ്കിലും മാസങ്ങളായി നിറുത്തിവച്ചിരിക്കുകയാണ്. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾക്കായി പൊതു സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുകാരണം പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. മാലിന്യനിക്ഷേപവും വ്യാപകമാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.
...................................
സ്റ്റാൻഡിലെ ടോയ് ലെറ്റ് കെട്ടിടത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം. ദുർഗന്ധം കാരണം സ്ഥാപനങ്ങളിൽ കേറാൻ ആളുകൾ കൂട്ടാക്കുന്നില്ല. കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.
(വ്യാപാരികൾ)