
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിൽ ആരംഭിച്ച കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിലേക്ക് 10 സർവീസ് സ്റ്റാഫുകളുടെയും അഞ്ച് ക്ലീനിംഗ് സ്റ്റാഫുകളുടേയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളാകണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. സർവീസ് സ്റ്റാഫുകൾക്ക് 45 വയസും ക്ലീനിംഗ് സ്റ്റാഫിന് 50 വയസും കവിയരുത്.താല്പര്യമുള്ളവർ ഈ മാസം 10 നകം അപേക്ഷയുമായി ജില്ലാ കുടുംബശ്രീ മിഷൻ ഓഫീസിൽ ഹാജരാകണം.