vvv

അടൂർ: പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വാർഷിക കായികമേള കൊടുമൺ ഇ എം എസ് സ്റ്റേഡിയത്തിൽ പ്രിൻസിപ്പൽ എൻ.രാകേഷ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ സംസാരിച്ചു. സമാപന ചടങ്ങിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രസന്നകുമാർ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ എൻ.രാകേഷ്, അദ്ധ്യാപകരായ സുരേഷ്.ജി, എലിസബത്ത്, ജോസഫ് കുര്യൻ, ജ്യോതി.വി.എൻ എന്നിവർ പങ്കെടുത്തു.