തേക്കുതോട്: സെന്റ് ജോർജ് ഓർത്തlഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. റവ. ഫാ. അനീഷ് സ്കറിയ അദ്ധ്യക്ഷത വഹിച്ചു നഥാനിയേൽ റമ്പാൻ ആമുഖ പ്രഭാഷണം നടത്തി. ഇടവക ട്രസ്റ്റി സാമുവൽ കുളത്തുങ്കൽ, സെക്രട്ടറി അലക്സ് പത്യത്ത് ഡോ. ജേക്കബ് തോമസ് , അനിയൻ പത്യത്ത്, ഡോ. വൈനി മാത്തൻ ഡോ. സുനേന , ഡോ.ഷെറിൻ , ഡോ. ഷെമീൻ, ഡോ. ജിതിൻ, ജിൻസ് ജോർജ് എന്നിവർ സംസാരിച്ചു. ലിജു തോമസ് തൂമ്പിനാൽ, ബിനു കുമ്പുക്കാട്ട്, അലോന കെ. ജയൻ ആരോൺ ഷിജു, രാജു കോഴികുന്നത്ത്, റോസമ്മ കുന്നുംപുറത്ത്, ബാബു ഐരിയിൽ, ഷാജി ചെമ്പകമംഗലത്ത്, ലിസി ആനക്കല്ലിൽ, കുഞ്ഞുമോൻ പത്യത്ത്, ജോസ് ആനക്കല്ലിൽ, എഡ്വിൻ ജോയ് സീവ്യൂ , ജാൻസി വയലും കരോട്ട് , വിൽസൺ കുമ്പുക്കാട്ട് എന്നിവർ നേതൃത്വം നൽകി.