nnnjj

അടൂർ : അടൂർ നഗരസഭ 50 ലക്ഷം രൂപ ചെലവഴിച്ച് ജനറൽ ഹോസ്പിറ്റലിൽ 80 കെ.വിയുടെ സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.മഹേഷ്‌ കുമാർ നിർവഹിച്ചു. വൈസ് ചെയർമാൻ രാജി ചെറിയാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് വരിക്കോലിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശോഭാ തോമസ്, വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ, മുൻ ചെയർമാൻ ഡി.സജി, സിന്ധു തുളസീധരക്കുറുപ്പ്, അപ്സര സനൽ, സൂപ്രണ്ട് ഡോ.മണികണ്ഠൻ , കെ.ജി.വാസുദേവൻ, പി.രവീന്ദ്രൻ, ഷൈനി എന്നിവർ സംസാരിച്ചു.