
കുറ്റൂർ : ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ മലയാളം ഭാഷാ ദിനാഘോഷം നടന്നു. പ്രസിഡന്റ് അനുരാധാ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അദ്ധ്യക്ഷൻ എൻ.റ്റി.ഏബ്രഹാം, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന കുമാർ.റ്റി.കെ, അദ്ധ്യാപകരായ പുത്തലീഭായ് ജെസ്റ്റിൻ രാജ്, ഷാഫിന.ഇ , ലൈബ്രറിയൻ ദീപ്തി.കെ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ക്വിസ് മത്സരവും വായനാമത്സരവും സമ്മാന വിതരണവും നടന്നു.