
അടൂർ : സർക്കാർ ജീവനക്കാർ സാമൂഹ് പ്രതിബദ്ധതയുള്ളവരായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർ സ്വന്തം അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും പോരാട്ടം നടത്തുന്നതിനൊപ്പം നാടിന്റെ പൊതു ആവശ്യങ്ങൾ നേടാനും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ജാഗ്രത കാണിക്കണമെന്നും ചിറ്റയം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ട്രഷറർ എം.എസ്. വിമൽ കുമാർ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ.അനീഷ് കുമാർ പി.എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ.എസ് മണ്ണടി , സംഘടനാ നേതാക്കളായ ഡോ.ജെ.ഹരികുമാർ , സി.കെ.ഹാബി , എബി കെ.എബ്രഹാം, നസീറാ ബീഗം, ഡോ.അനീഷ് രാജൻ, സൗമ്യാശേഖർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി.അഖിൽ , ഷിബിൻ ഷാജ്, ഡോ.കൃഷ്ണശ്രീ , ഡോ.അനുപമ.കെ എന്നിവർ സംസാരിച്ചു. പുഷ്പ.എസ് (പ്രസിഡന്റ്), ഡോ.സതീഷ് കുമാർ.പി.എസ് (സെക്രട്ടറി), ഡോ.അനീഷ് രാജൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.