റാന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ റാന്നിയിൽ നിർമ്മിച്ചുനൽകുന്ന വീടിന്റെ കല്ലിടീൽ ഫൗണ്ടേഷൻ ചെയർമാൻ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് നാറാണംമൂഴി മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുനിൽ യമുന, ഗ്രേസി തോമസ്, ജോർജ് ജോസഫ്, സണ്ണി മാത്യു, എ.കെ.ലാലു, ഷാജി കൈച്ചിറ, ജയിംസ് രാമനാട്ട്, ബീനാ ജോബി, ഓമന പ്രസന്നൻ, റോസമ്മ വർഗീസ്, റെജി വാലു പുരയിടത്തിൽ, ജോബി കെ.ജോസ്, ജിജോ തോമസ്, സുമിത്ത് കണ്ണങ്കര, ജോൺസൺ അത്തിക്കയം, വിശ്വൻ ആഞ്ഞിലിമൂട്ടിൽ, റ്റോബി ടി.വർഗീസ് എന്നിവർ പങ്കെടുത്തു.