rty

പരിയാരം : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിയാരം ഗവൺമെന്റ് യു.പി സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാംപട്ടേരി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയചന്ദൻ കെ.നായർ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ സിനീയർ അസിസ്റ്റന്റ് മായാദേവി.പി , ഫാ.അലക്സാണ്ടർ ഞെട്ടി ഞായത്തിൽ, ഏലിയാമ്മ ദാനിയേൽ എന്നിവർ പ്രസംഗിച്ചു. അനീറ്റ , അപ്സര, ജെൻസൻ , മിഥുൻ, ലക്ഷ്മി എന്നീ വിദ്യാർത്ഥികളെയും കായിക അദ്ധ്യാപകൻ ലാലുവിനെയും ആദരിച്ചു.