snake-
റാന്നിയിൽ വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ്

റാന്നി അങ്ങാടി: പേട്ട ജംഗ്ഷന് സമീപമുള്ള ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തിയ മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി. ഉതിമൂട് സ്വദേശിയും പാമ്പുപിടിത്തക്കാരനുമായ മാത്തുക്കുട്ടിയാണ് മൂർഖനെ പിടികൂടിയത്. സൽമാ നസീറിന്റെ മകനായ രാജാ നസീർ താമസിക്കുന്ന വീടിന്റെ അടുക്കളയിലാണ് അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഭീതി പരത്തിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. അടുക്കളയിലെ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. ഏകദേശം ഒരു മണിക്കൂറോളമാണ് പാമ്പ് അടുക്കളയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉടൻ തന്നെ വീട്ടുകാർ വിവരം മാത്തുക്കുട്ടിയെ അറിയിക്കുകയിരുന്നു.