അടൂർ : വട്ടത്തറപ്പടിയിൽ നഗരസഭ സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ റോണി പാണംതുണ്ടിലിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ കെ.മഹേഷ് കുമാർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭാ തോമസ്, കൗൺസിലർമാരായ അനിതാദേവി, ഗോപു കരുവാറ്റ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, മുൻ നഗരസഭ ചെയർമാൻ ഡി.സജി, അടൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, ട്രാഫിക്ക് എസ്.ഐ.സുരേഷ് കുമാർ, റിട്ട.എസ്.പി തോമസ് ജോൺ സുജൂ മിഖായേൽ, മൻമഥൻ നായർ, പ്രശാന്ത് ചന്ദ്രൻ പിള്ള, സി.റ്റി. കോശി, പി.രവീന്ദ്രൻ, എസ്.ഹർഷകുമാർ, സ്പോൺസർ ഡാനിയൽ തോമസ് എന്നിവർ സംസാരിച്ചു. ട്രാഫിക്ക് എസ്.ഐ.സുരേഷ് കുമാറിനെയും സ്പോൺസർ ഡാനിയൽ തോമസിനെയും ആദരിച്ചു.