koottaazhma
ജവഹർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സതീശം സഹൃദകൂട്ടായ്മ അനുസ്മരണ യോഗം ഡോ.തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അഡ്വ.സതീഷ് ചാത്തങ്കരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സതീശം സഹൃദകൂട്ടായ്മ സംഘടിപ്പിച്ചു. കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന മെത്രാപ്പാലീത്ത ഡോ.തോമസ് മാർ കൂറിലോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം നടത്തി. ജനറൽകൺവീനർ വിശാഖ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. ആന്റോആന്റണി എം.പി, കെ.പി.സി.സി ജനറൽസെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സഹൃദകൂട്ടായ്മ ചെയർമാൻ ഈപ്പൻ കുര്യൻ, നഗരസഭാദ്ധ്യക്ഷ അനുജോർജ്, ജോസഫ് എം.പുതുശ്ശേരി, അനു സി.കെ, അഡ്വ.വർഗീസ് മാമ്മൻ, ടി.പ്രസന്നകുമാരി, സോമൻ താമരച്ചാലിൽ, അനീഷ് വരിക്കണ്ണാമല, പ്രേംകുമാർ, സാംഈപ്പൻ അഭിലാഷ് ചന്ദ്രൻ, രാജേഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, പ്രമോദ് ഇളമൺ, ജി.ശ്രീകാന്ത്, അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, തോമസ് കോശി, സന്ദീപ് തോമസ്, ടോണി ഇട്ടി, ക്രിസ്റ്റഫർ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ മികച്ച പൊതുപ്രവർത്തകന് സതീഷ് ചാത്തങ്കരി അവാർഡ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.