08-sndp-kozhen
കോഴഞ്ചേരി എസ്. എൻ. ഡി. പി. യൂണിയനിൽ ഡി. സരേന്ദ്രൻ സ്മാരക ഹാളിൽ യുണിയൻ സംഘടിപ്പിച്ച 53-ാമത് ആർ. ശങ്കർ അനുസ്മരണ സമ്മേളനം കോഴഞ്ചേരി എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉത്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: കേരളം കണ്ട അതുല്യനായ ഭരണാധികാരിയായിരുന്നു ആർ.ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. കോഴഞ്ചേരി യൂണിയനിലെ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ യുണിയൻ സംഘടിപ്പിച്ച 53-ാമത് ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ മുഖ്യമന്ത്രി എന്ന നിലയിലും എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സെക്രട്ടറി എന്ന നിലകളിൽ ബഹുമുഖ പ്രതിഭയാണെന്ന് തെളിയിച്ച ഏക വ്യക്തി ആർ ശങ്കറാണെന്നും മോഹൻ ബാബു പറഞ്ഞു. യൂണിയൻ വൈ.പ്രസിഡന്റ് വിജയൻ കാക്കനാടൻ അദ്ധ്യക്ഷനായിരുന്നു. സുഗതൻ പൂവത്തൂർ അനുസ്മരണ പ്രാഭാഷണം നടത്തി. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ്, കോഴഞ്ചേരി യൂണിയൻ കൗൺസിലർമാരായ അഡ്വ.സോണി പി.ഭാസ്‌ക്കർ, സിനു എസ്.പണിക്കർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, പ്രസിഡന്റ് വിനീത അനിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ രക്ഷാധികാരി സോജൻ സോമൻ, പ്രസിഡന്റ് അരുൺ ദാസ്, സെക്രട്ടറി അഖിൽ ചെറുകോൽ എന്നിവർ അനുസ്മരണം നടത്തി. സമ്മേളനത്തിന് യൂണിയൻ കൗൺസിലർ പ്രേംകുമാർ മുളമൂട്ടിൽ സ്വാഗതവും, രാജൻ കുഴിക്കാല നന്ദിയും പറഞ്ഞു.