auto-
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ

കോന്നി: കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ കോന്നി റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11.50നായിരുന്നു അപകടം. കോന്നി ഭാഗത്ത് നിന്നും പോവുകയായിരുന്ന ഓട്ടോറിക്ഷയും വെട്ടൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന അട്ടച്ചാക്കൽ, കല്ലു പാലത്തിങ്കൽ പ്രസന്നൻ (80) പ്രജിത് കുമാർ (50) എന്നിവരെ പരിക്കുകളുടെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.