winners
ക്രൈസ്റ്റ് ചലഞ്ച് ട്രോഫി നേടിയ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂൾ ടീം

തിരുവല്ല; ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ സംഘടിപ്പിച്ച 10-ാമത് ക്രൈസ്റ്റ് ചലഞ്ച് ട്രോഫി അഖിലകേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ രണ്ട് സ്പോർട്സ് ഹോസ്റ്റലുകൾ ഏറ്റുമുട്ടിയപ്പോൾ, സ്പോർട്സ് ഡയറക്ടറേറ്റ് നടത്തുന്ന കുന്നംകുളത്തെ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനെ (79 -59)നു പരാജയപ്പെടുത്തിയാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഹോസ്റ്റലായ സെന്റ് എഫ്രേംസ് എച്ച്എസ്എസ് വിജയകിരീടo ചൂടിയത്. സെമിഫൈനലിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് ചങ്ങനാശേരി എ.കെ.എം പബ്ലിക് സ്കൂളിനെയും (66-36) ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഗിരിദീപം ബെഥനി കോട്ടയത്തെയും (48-26) പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം സെന്റ് എഫ്രേംസിന്റെ മിലൻജോസ് മാത്യു നേടി. സമ്മേളനത്തിൽ ട്രോഫികളും മെഡലുകളും മാത്യു ടി.തോമസ് എം.എൽ.എ വിതരണം ചെയ്തു. ഫാ.തോമസ് ചെമ്പിൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ബി.എ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ, വൈസ് പ്രിൻസിപ്പൽ ഫാ.റോജിൻ തുണ്ടിപ്പറമ്പിൽ. പി.ടി.എ പ്രസിഡന്റ് അരുൺ എസ്.ദാസ് എന്നിവർ പ്രസംഗിച്ചു.