
പത്തനംതിട്ട : നഗരസഭ ഒന്നാം വാർഡിലെ നവീകരിച്ച അങ്കണവാടിയും വാർഡ് സേവാ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. 13 ലക്ഷം രൂപ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യൂ അദ്ധ്യക്ഷയായിരുന്നു. കൗൺസിലർ പി.കെ.അനീഷ്, എം.ജെ.രവി, സുശീലാ പുഷ്പൻ, വൽസമ്മ തോമസ്, ലീലാമ്മ തോമസ്, കെ.സി.സൈമൺ, ദീനാമ്മ എന്നിവർ സംസാരിച്ചു.