day
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട റേഡിയോളജി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം റേഡിയോളജി വിഭാഗം മേധാവി ഡോ.ജീന ബെഞ്ചമിൻ നിർവ്വഹിക്കുന്നു

തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട റേഡിയോളജി ദിനം ആഘോഷിച്ചു. റേഡിയോളജി വിഭാഗം മേധാവി ഡോ.ജീന ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഡോ.ജെറിൻ കുരുവിള വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസ്, ജനറൽമെഡിസിൻ വിഭാഗം മേധാവി ഡോ.എം.ടോമി ഫിലിപ്പ്, അക്കാദമിക് ഡയറക്ടർ ഫാ.മാത്യു മഴവഞ്ചേരിൽ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു തുണ്ടിയിൽ, റേഡിയോളജി വിഭാഗം പ്രൊഫ.ഡോ.മംഗലനന്ദൻ എസ്, വിനോദ് ജോൺ, ജയന്തി തുടങ്ങിയവർ പ്രസംഗിച്ചു.