08-poozhikkad-gup
പന്തളം ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗത്തിലും യു.പി.വിഭാഗത്തിലും മുഴുവൻ പോയിന്റും നേടി ഓവറോൾ കിരീടം നിലനിർത്തിയ പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂൾ

പന്തളം: പന്തളം ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗത്തിലും യു.പി.വിഭാഗത്തിലും മുഴുവൻ പോയിന്റും നേടി പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂൾ ഓവറോൾ കിരീടം നിലനിറുത്തി. തുടർച്ചയായി രണ്ടാമത്തെ തവണയാണ് രണ്ട് വിഭാഗത്തിലും ഓവറോൾ ലഭിക്കുന്നത്. യു.പി.വിഭാഗം സംഘനൃത്തം, ഇംഗ്ലീഷ് സ്‌കിറ്റ്, നാടകം, കഥാപ്രസംഗം, ഓട്ടൻതുള്ളൽ, കവിതാ രചന, പദ്യംചൊല്ലൽ ഹിന്ദി, എൽ.പി വിഭാഗം ഇംഗ്ലീഷ് പദ്യംചൊല്ലൽ, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്‌.