തിരുവല്ല : ഗാനങ്ങളെ കവിതകൾ ആക്കുകയും കാവൃകലയെ സംഗീതത്തോട് അടുപ്പിക്കകയും ചെയ്യുന്ന വയലാറിന്റെ വരികൾ ഇന്നും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നെന്ന് ചലച്ചിത്ര സംവിധായകൻ ബ്ളസി പറഞ്ഞു.
എം.ജി. സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വയലാർ അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ജി സോമൻ ഫൗണ്ടേഷന്റെ പുതിയ യൂടൂബ് ചാനലിന്റെ ഉദ്ഘാടനം ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജർ റവ.ഫാ.സിജോ പന്തപ്പള്ളിൽ നിർവഹിച്ചു. തുടർന്ന് നടന്ന വിവിധ തലങ്ങളിലുള്ള വയലാർ ഗാനാലാപന മത്സരങ്ങളിൽ നൂറോളം ഗാനാലാപകർ പങ്കെടുത്തു. വയലാർ ശരത്ചന്ദ്രവർമ്മ പങ്കെടുത്ത വയലാർ സ്മൃതി നടന്നു. തുടർന്ന് സമ്മാനർഹർ ഉൾപ്പടെ പങ്കെടുത്ത വയലാർ രചിച്ച ഗാനങ്ങൾ ആലപിച്ച് ഗാനമേളയും അരങ്ങേറി. സെക്രട്ടറി കൈലാസ്, മോഹൻ അയിരൂർ, ജോർജ് മാത്യു, സനൽ ജി.പണിക്കർ, ജയകുമാർ വള്ളംകുളം, സുരേഷ് ശ്രീലകം, തോമസ്, അനീർ, ജയിംസ്, സാജൻ കെ.വർഗീസ്, ബാബു ഐസക്ക്, ജേക്കബ് വർഗീസ്, ശ്രീനിവാസ് പുറയാറ്റ്, സുരേഷ് കാവുംഭാഗം എന്നിവർ പ്രസംഗിച്ചു.