പന്തളം: നിലനിന്ന സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിക്കുവാൻ തൂലിക ചലിപ്പിച്ച കവിയായിരുന്നു വയലാർ രാമവർമ്മയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇപ്റ്റ പന്തളം യൂണിറ്റ് സംഘടിപ്പിച്ച വയലാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാറിന്റെ കവിതകളും ഗാനങ്ങളും കാലാതിവർത്തിയായി നിലകൊള്ളുന്നു. ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പുഴകളാണ് വയലാറിന്റെ ഗാനങ്ങളെന്നും ചിറ്റയം പറഞ്ഞു . യൂണിറ്റ് പ്രസിഡന്റ് എ ബിജു അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ശ്രീലേഖ വയലാർ അനുസ്മരണം നടത്തി. ഇപ്റ്റ ജില്ല പ്രസിഡന്റ് അടൂർ ഹിരണ്യ, സെക്രട്ടറി ഡോ. അജിത് ആർ പിള്ള, യൂണിറ്റ് സെക്രട്ടറി ബി അജിതകുമാർ, ഗായക സംഘം കൺവീനർ സുനിൽകുമാർ കെ, കവി വിനോദ് മുളമ്പുഴ, സന്തോഷ് പന്തളീയൻ, , ഉഷാ ജോസ് എന്നിവർ പ്രസംഗിച്ചു. സുനിൽ വിശ്വം, എം ജി ബിജു, സജീവ്, ഉള്ളന്നൂർ ഗിരീഷ്, ആനന്ദൻ, സച്ചദേവ്, പ്രസാദ് കുടശ്ശനാട് എന്നിവർ ഗാനാലാപനം നടത്തി