08-sob-saramma-george
സാറാമ്മ ജോർജ്

മല്ലപ്പള്ളി: കൊറ്റൻകുടി തെക്കേമുറിയിൽ തിരുവല്ല എസ്.സി.എസ്. എച്ച്.എസ്. എസ്, റിട്ട. അദ്ധ്യാപകൻ ടി.ഐ. ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (മല്ലപ്പള്ളി സി.എം.എസ്. എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപിക - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പരയ്ക്കത്താനം സെന്റ് തോമസ് മാത്തോമ്മ പള്ളിയിൽ. പരേത കീഴ്‌വായ്പൂര് കുന്നുതറ കുടുംബാംഗമാണ്. മക്കൾ: ഡോ.ബിജു ടി. ജോർജ് (റിട്ട. പ്രിൻസിപ്പൽ, ബി.എ.എം കോളേജ് തുരുത്തിക്കാട്, പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പരയ്ക്കത്താനം), ബിനു സരോ ജോർജ്, ജിബു ടി. ജോർജ് (ടാർഗറ്റ് കമ്പ്യൂട്ടേഴ്‌സ്, തിരുവല്ല). മരുമക്കൾ: തിരുവല്ല കോലത്തുപുളിയേലിൽ റെബേക്ക മാത്യു (അസിസ്റ്റന്റ് മാനേജർ, ഫെഡറൽ ബാങ്ക്, മല്ലപ്പള്ളി), കുമരകം കളമ്പുകാട്ടുശേരിൽ ജേക്കബ് കെ.ഏബ്രഹാം (റിട്ട. ജനറൽ മാനേജർ, എച്ച്, സി, എൽ. മുംബൈ), കീക്കൊഴൂർ വിളയിൽ ബീന മാത്യൂസ് ( അദ്ധ്യാപിക, ഗവ. യു.പി.എസ് പിറവന്തൂർ).