പത്തനംതിട്ട: തിരുവനന്തപുരത്ത് ആർ.ശങ്കറിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പ്രകടനം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ ഷംസുദീൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, സംഘടനകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ ജാസിം കുട്ടി, സുനിൽ എസ് ലാൽ, റോജി പോൾ ദാനിയേൽ, ജോൺസൺ വിളവിനാൽ, എസ് വി പ്രസന്നകുമാർ, സിന്ധു അനിൽ, എസ് വി പ്രസന്നകുമാർ, ജി.സതീഷ് ബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, പ്രൊഫ.പി കെ മോഹൻരാജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ പ്രസംഗിച്ചു.