വടശ്ശേരിക്കര: 2024-25 അദ്ധ്യയന വർഷത്തിലെ മികച്ച അദ്ധ്യാപികയായി പൊതുവിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വടശേരിക്കര ടി.ടി.ടി എം.വി എച്ച്.എസ് സ്‌കൂൾ അദ്ധ്യാപിക ഷൈനി ജോസഫിനെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം അനുമോദിച്ചു. സമ്മേളനം അഡ്വ.പ്രമോദ് നാരായൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. ലതാ മോഹൻ, കോമളം അനിരുദ്ധൻ, ഫാ. ഡാർവിൻ വാലുമണ്ണിൽ, ഷീലു ഷാജി, എ അനിൽകുമാർ, ശ്രീലക്ഷ്മി, സന്തോഷ് കെ ചാണ്ടി, സുലൈമാൻ, ബാലൻ, ആർദ്ര കെ, ബിനു പി തയ്യിൽ, ജയ്കൃഷ്ണൻ, ഹിമ എസ്, സുബി ജോർജ് തുടങ്ങിയവർ സംസാരിച്ചു.