റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 18 റോഡുകളുടെ നിർമ്മാണം ടെൻഡറായതായി അഡ്വ .പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 7 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ് സ് വിഭാഗത്തിനാണ് നിർവഹണ ചുമതല. റോഡുകളുടെ പേര് പഞ്ചായത്ത് തുക ലക്ഷത്തിൽ എന്നിവ ചുവടെ-

.പുതുക്കട - മണക്കയം (ഒന്നാംഘട്ടം, പെ രുനാട് ,120),അഞ്ചുകുഴി - മുക്കം (നാറാണം മൂഴി -പഴവങ്ങാടി, 60 ) ,ചേന്നാട്ടുപടി - അമ്പാട്ടുപടി (വടശ്ശേരിക്കര, 50), വെള്ളയിൽ -കുന്നം നടമലക്കുന്ന് - ചാലാപ്പള്ളി (കൊറ്റനാട്, 50),പള്ളിപ്പടി -ചെങ്ങറ മുക്ക് (റാന്നി,40), വായ്പൂര് -ആനപ്പാറ (കോട്ടാങ്ങൽ ,40),വഞ്ചികപ്പാറ ചീനിക്കണ്ടം (എഴുമറ്റൂർ , 40),

അന്ത്യാളംകാവ് - കണമുക്ക് റോഡ് (ചെറുകോൽ 40),ആഞ്ഞിലിമുക്ക് - കൊച്ചുകുളം - തെക്കേക്കര (നാറാണംമൂഴി, 30) ,അത്യാൽ - മേത്താനം റോഡ് (എഴുമറ്റൂർ 30 ),വില്ലോത്ത്‌ പടി ചിറപ്പുറം ( അയിരൂർ30),പതിയാൻ പടി - ചാങ്ങേൽ പടി (ചെറുകോൽ,25),കുഴിമണ്ണിൽ പടി -കൊന്നക്കൽ (ചെറുകോൽ, 25 ), കുടിലുമുക്ക് - പന്തളമുക്ക് (ചെറുകോൽ 25), കച്ചേരിപ്പടി - കണമുക്ക് (ചെറുകോൽ 25), മർത്തോമാ പള്ളിപ്പടി - പുഞ്ചിരിമുക്ക് (നാറാണംമൂഴി - പഴവങ്ങാടി, 25),വലിയ കാവ് - മന്ദമരുതി ( അങ്ങാടി- പഴവങ്ങാടി 25 ), കടയാർ ചുഴന (അയിരൂർ, 20).