
ചെങ്ങന്നൂർ : നഗരസഭ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സിനോടനുബന്ധിച്ചുള്ള കുടുംബശ്രീ കഫേ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ, കൗൺസിലർമാരായ സിനി ബിജു, സൂസമ്മ ഏബ്രഹാം, ഗോപു പുത്തൻമഠത്തിൽ, എസ്.സുധാമണി, നഗരസഭാസെക്രട്ടറി എം.ഡി.ദീപ, സീനിയർ പബ്ലിക്ക് ഇൻസ്‌പെക്ടർമാരായ എ.അജയൻ, സി.നിഷ, ആർ.റൂബെസ്റ്റ എന്നിവർ പ്രസംഗിച്ചു.