peryaam-

പേരയം: പേരയം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര മുഖ്യപ്രഭാഷണം നടത്തി. ജെംസ് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ജോർജ് തോമസ്, ട്രസ്റ്റി ആലീസ് തോമസ് എന്നിവർ ഫൗണ്ടേഷന്റെ പ്രവർത്തന വിശദീകരണം നടത്തി. ഫൗണ്ടേഷൻ ഭാരവാഹികളെ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും പ്രതിപക്ഷ നേതാവ് ആദരിച്ചു.

തിരുവനന്തപുരം ആസ്ഥാനമായ ജെംസ് ഫൗണ്ടേഷൻ പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. പി.സി വിഷ്ണുനാഥ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം ചെലവഴിച്ചാണ് നിർമ്മാണം. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ഷേർളി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് പാപ്പച്ചൻ, വാർഡ് മെമ്പർ ലത ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രമേശ് കുമാർ, വൈ. ചെറുപുഷ്പം, ബി. സുരേഷ്, രജിത, പഞ്ചായത്ത് സെക്രട്ടറി പി.ജി. ഉണ്ണിക്കൃഷ്ണ പിള്ള, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജെ. സുനിൽ ജോസ് എന്നിവർ സംസാരിച്ചു.