chathnoor-

കൊട്ടിയം: ചാത്തന്നൂർ ഉപജില്ലയിലെ 117 സ്കൂളുകളിൽ നിന്നായി 6500 അധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം 15 മുതൽ 20 വരെ കണ്ണനല്ലൂർ എം.കെ.എൽ.എം എച്ച്.എസ്.എസ് കേന്ദ്രീകരിച്ച് കണ്ണനല്ലൂർ എ.കെ.എൽ.എം യു.പി.എസ്, എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെന്റ് സാലിസ് എൽ.പി.എസ് തുടങ്ങിയ വേദികളിൽ നടക്കും. കഴിഞ്ഞദിവസം നടന്ന സ്വാഗതസംഘ രൂപീകരണ യോഗം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് കുമാർ അദ്ധ്യക്ഷനായി. ജി.എസ്.സിന്ധു (ചെയർ പേഴ്സൺ)​, എം.കെ.എൽ.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷിജു ജോൺ സാമുവൽ (ജനറൽ കൺവീനർ)​, ചാത്തന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ (ട്രഷറർ)​ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.