emp

കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം നാളെ പുനലൂർ ടൗൺ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും 4ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും രാവിലെ 10.30 മുതൽ നടക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി.ഐ, എൻജിനിയറിംഗ് തുടങ്ങിയ യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡാറ്റായും ആധാർ കാർഡുമായി രാവിലെ 10.30ന് നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 8281359930, 8304852968, 9497474677.