
കൊല്ലം: സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരം ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മംഗല്യ ഓഡിറ്റോറിയത്തിലായിരുന്നു മത്സരങ്ങൾ. കൊല്ലം ഡെപ്യൂട്ടി തഹസിൽദാർ ജി.അരുൺകുമാർ ക്വിസ് മാസ്റ്ററായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ ഒന്നാം സ്ഥാനവും കൊറ്റംകുളങ്ങര ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച് എന്ന എസ്.എസ് അയ്യങ്കോയിക്കൽ ഒന്നാം സ്ഥാനവും എസ്.എൻ.സി.പി.എം മുഖത്തല രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് കുലശേഖരപുരം മൂന്നാം സ്ഥാനവും നേടി. അഡിഷണൽ എസ്.പിയും എസ്.പി.സി നോഡൽ ഓഫീസറുമായ സക്കറിയ മാത്യു സമ്മാനദാനം നിർവഹിച്ചു.