
കൊല്ലം: ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിവിധ ഉത്പന്നങ്ങൾ വിതരണം ചെയ്തു. കലോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ തട്ടുകടയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്നാണ് സഹായം നൽകിയത്. ആർ.ഡി.സി കൺവീനർ ബി.ബി.ഗോപകുമാർ സഹായ വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് ഐശ്വര്യ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ഒ.എച്ച്.സീന, പി.ടി.എ വൈസ് പ്രസിഡന്റ് ദിനേശ്, ഡി.ബൈജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.രശ്മി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.പ്രീത നന്ദിയും പറഞ്ഞു.