കൊല്ലം: എം.നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വെൺപാലക്കര ശാരദാവിലാസിനി വായനശാലയിൽ നിർമ്മിച്ച പുതിയ മന്ദിരം നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് 6ന് എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് എസ്.സെൽവി അദ്ധ്യക്ഷയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനിയർ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡ‌ന്റ് ജെ.ഷാഹിദ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, വാർഡ് മെമ്പർമാരായ കെ.ഷീല, എസ്.ചിത്ര, ഡിവിഷൻ കൗൺസിലർ സുജ എന്നിവർ സംസാരിക്കും. വായനശാല സെക്രട്ടറി ഐ.സലിൽകുമാർ സ്വാഗതവും ഗിരീഷ് കുമാ‌ർ നന്ദിയും പറയും.