കൊല്ലം: വെസ്റ്റ് കല്ലട ടൂറിസം പദ്ധതിയായ 'നിഴലിടം' മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട കായൽ തീരത്ത് തുടങ്ങുന്ന കല്ലട ടൂറിസം പദ്ധതിക്കു സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പൊതുസമ്മേളനവും കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ. ഫണ്ടുകൊണ്ട് സ്ഥാപിച്ച ഇരിപ്പിടങ്ങളുടെ സമർപ്പണവും കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുധീർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എൽ.സുധ, ജില്ലാ ടൂറിസം പി.ആർ.ഒ ബിജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, ടി.ശിവരാജൻ, സുനിതദാസ്, സിന്ധു, അസി.എൻജിനീയർ സ്മിത എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി ദിലീപ് നന്ദി പറഞ്ഞു.