ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനവും പ്രവർത്തക യോഗവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് അൻസാർ മലബാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് മുഖ്യപ്രസംഗം നടത്തി.
കെ.കെ. സുനിൽകുമാർ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തി കുമാരി, അമ്പാട്ട് അശോകൻ, കയ്യാലത്തറ ഹരിദാസ്, എൻ. വേലായുധൻ, കെ. ഷാജഹാൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.