xx
കോൺഗ്രസ്‌ മുൻ പത്തനാപുരം ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. രാമചന്ദ്രൻ നായർ അനുസ്മരണം എ ഐ സി. സി അംഗം കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : കെ.പി.സി.സി അംഗവും മുൻ പത്തനാപുരം ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന പി.രാമചന്ദ്രൻ നായരെ തലവൂർ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്‌മരിച്ചു. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്‌തു. ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എം .ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എ.ഷാനവാസ്‌ഖാൻ,കെ. ശശിധരൻ, സൈമൺ അലക്‌‌സ്,ചാമക്കാല ജ്യോതികുമാർ,കെ.പി.സി.സി മെമ്പർമാരായ സി.ആർ.നജീബ്, അഡ്വ. അലക്‌സ് മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു മാത്യു, പള്ളിത്തോപ്പിൽ ഷിബു, ജെ.ഷാജഹാൻ, അനീഷ് ഖാൻ,കോശി ചെറിയാൻ,കുന്നിക്കോട് ഷാജഹാൻ,സൂര്യനാഥ്, നസീഫ,സുനിൽകുമാർ,സജി യോഹന്നാൻ,പുന്നല ഉല്ലാസ്‌കുമാർ,സലാഹുദീൻ,അദബിയ നാസറുദീൻ,ബി.നസീർ എന്നിവർ പങ്കെടുത്തു.