kottara-
കൊട്ടാരക്കര പെൻഷൻ ഭവനിൽ ചേർന്ന ഭാഷാ ദിനാചരണ സമ്മേളനത്തിൽ ഭാഷാദ്ധ്യാപകനും ടീവി -റേഡിയോ അവതാരകനുമായ നീലേശ്വരം സദാശിവൻ ഭാഷാ സന്ദേശം നൽകുന്നു

കൊട്ടാരക്കര: പെൻഷണേഴ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ഭവനിൽ ഭാഷാ ദിനം ആചരിച്ചു. പ്രസിഡന്റ് എൻ.രാജശേഖരന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി സെക്രട്ടറി ബി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. മുരളീധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. നീലേശ്വരം സദാശിവൻ ഭാഷാ സന്ദേശം നൽകി. എ. സുധീന്ദ്രൻ, വല്ലം രാമകൃഷ്ണപിള്ള, എസ്.കെ.ഇന്ദിര, കുടവട്ടൂർ വിശ്വൻ, എൻ.സേതു രാജൻ, സി.ശശിധരൻ പിള്ള, പി. എൻ.മുരളീ ധരൻ നായർ, എന്നിവർ സംസാരിച്ചു. സി. രവീന്ദ്രൻ സ്വാഗതവും സി. തുളസി ധരൻ പിള്ള നന്ദിയും പറഞ്ഞു.