കൊല്ലം: ശ്രീനാരായണഗുരു ധർമ്മ പ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മോപദേശ ശതകം ഓൺലൈൻ പഠന ക്ലാസ് ആരംഭിച്ചു. ഗുരുദേവ കൃതികളുടെ സന്ദേശ പ്രചാരണാർത്ഥം ഗുരുദർശനം തനിമയോടെ പകരാൻ ലക്ഷ്യമിട്ട് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ നയിക്കുന്ന ആത്മോപദേശ ശതകം ഓൺലൈൻ പഠന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി.ജഗതിരാജ് നിർവഹിച്ചു.

ശ്രീനാരായണഗുരു ധർമ്മ പ്രചാരണ സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പന്മന സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ശശിധരൻ കൊട്ടാരക്കര, മൃദുല കുമാരി അഞ്ചൽ, സംഘടനാ സെക്രട്ടറിമാരായ വെഞ്ചേമ്പ് മോഹൻദാസ്, സുഷമ പ്രസന്നൻ, സംസ്ഥാന-ജില്ലാ നേതാക്കളായ വി.എൻ.ഗുരുദാസ് അഞ്ചൽ, അഡ്വക്കേറ്റ് ഹരിലാൽ, ധനപാല പണിക്കർ കുണ്ടറ, ഡോ. രാജൻ കണ്ണനല്ലൂർ, ടി.കെ.സുധാകരൻ കരുനാഗപ്പള്ളി, ആർച്ചൽ സോമൻ, എൻജിനിയർ അജയ് ശിവരാജ്, ബിജു വരുൺ കൊല്ലം, അമ്പിളി, ജലജ, വിജയ, അജിത, സുധ തുടങ്ങിയവർ സംസാരിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ ആത്മോപദേശ ശതകം പഠന ക്ലാസിന് തുടക്കം കുറിച്ചു. സംസ്ഥാന ട്രഷറർ അഡ്വ. സുഗതൻ ചിറ്റുമല സ്വാഗതം ആശംസിച്ചു. ബി.എൻ.കനകൻ കരുനാഗപ്പള്ളി നന്ദി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 7.30ന് ആത്മോപദേശ ശതകം ഓൺലൈൻ പഠന ക്ലാസ് ആരംഭിക്കും. ഗൂഗിൾ പഠന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് rxw-hfdq-has എന്ന ഗൂഗിൾ ലിങ്ക് വഴി ക്ലാസിൽ പ്രവേശിക്കാം.