ചവറ: പൊട്ടിത്തകർന്ന് വെള്ളക്കെട്ടായി മാറിയ പൈപ്പ് റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണിയാവുന്നു. പന്മന ആശ്രമം-പടിഞ്ഞാറ്റക്കര പൈപ്പ് ജംഗ്ഷൻ പൈപ്പ് റോഡിനാണ് ഈ ദുരവസ്ഥ. റോഡ് പൂർണമായി തകർന്ന നിലയിലാണ്. മഴക്കാലമായതോടെ പല ഭാഗങ്ങളിലും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഇത് ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നു. പലയിടത്തും ടാറിംഗ് ഇളകി കല്ലുകൾ റോഡിൽ നിറഞ്ഞിരിക്കുന്നതിനാൽ ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കാൽനടയാത്ര പോലും ദുസഹം
തകർന്ന റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായിട്ടുള്ളത്. കാൽനടയാത്ര പോലും ദുസഹമായി മാറിയിരിക്കുന്നു. ദിവസവും നിരവധി മദ്രസ, സ്കൂൾ വിദ്യാർത്ഥികൾ ഇതുവഴി കടന്നുപോകുന്നുണ്ട്. വെള്ളക്കെട്ടുകൾ കാരണം പല കുട്ടികളും ഷൂസും സോക്സുമൂരി കൈയ്യിൽ പിടിച്ചാണ് റോഡിലൂടെ നടന്നുപോകുന്നത്.
പൊട്ടിത്തകർന്ന റോഡ് ടാർ ചെയ്ത് നന്നാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. എം.എൽ.എ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ പലതവണ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
നാട്ടുകാർ